Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jessie Buckley

ഓ​സ്ക​റി​ലെ ഐ​റി​ഷ് വ​സ​ന്തം: ഹാം​നെ​റ്റി​ലൂ​ടെ ച​രി​ത്രം കു​റി​ച്ച് ജെ​സി ബ​ക്ക്ലി

മാ​ർ​ച്ച് 16 ഓ​സ്ക​ർ അ​വാ​ർ​ഡ് നി​ശ​യി​ൽ മു​ഴ​ങ്ങി​ക്കേ​ട്ട ജെ​സി ബ​ക്ലി എന്ന ​പേ​രി​ന് പി​ന്നി​ൽ ഒ​രു ച​രി​ത്രം കൂ​ടി​യു​ണ്ട്. മി​ക​ച്ച ന​ടി​ക്കു​ള്ള ഓ​സ്ക​ർ നേ​ടി ജെ​സി സ്വ​ന്ത​മാ​ക്കി​യ​ത് മ​റ്റൊ​രു നേ​ട്ടം കൂ​ടി​യാ​ണ്. ഓ​സ്ക​ർ നേ​ടു​ന്ന ആ​ദ്യ​ത്തെ ഐ​റി​ഷ് താ​രം എ​ന്ന റി​ക്കാ​ർ​ഡാ​ണ് താ​രം ത​ന്‍റെ പേ​രി​ൽ കൈ​വ​രി​ച്ച​ത്.

ഹാം​നെ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് ജെ​സ്സി ബ​ക്ക്ലി മി​ക​ച്ച ന​ടി​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​വി​ജ​യം വെ​റു​മൊ​രു യാ​ദൃ​ശ്ചി​ക​ത​യാ​യി​രു​ന്നി​ല്ല. ഇ​തി​നു മു​ൻ​പും ജെ​സി ബ​ക്ക്ലി ഒ​രു ത​രം​ഗ​മാ​യി​രു​ന്നു. ഓ​സ്ക​ർ വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ളെ​ല്ലാം ജെ​സി തൂ​ത്തു​വാ​രി​യി​രു​ന്നു:

SAG-AFTRA ആ​ക്ട​ർ അ​വാ​ർ​ഡ്, ബാ​ഫ്ത ക്രി​ട്ടി​ക്സ് ചോ​യ്‌​സ് അ​വാ​ർ​ഡ്, ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് ഇ​തെ​ല്ലാം ത​ന്‍റെ പേ​രി​ൽ ത​ന്നെ ജെ​സി നേ​ടി​യി​രു​ന്നു.

അ​യ​ർ​ല​ണ്ടി​ന്‍റെ യ​ശ​സു​യ​ർ​ത്തി​യ ഈ ​ച​രി​ത്ര​നേ​ട്ടം ആ​ഗോ​ള സി​നി​മാ ലോ​ക​ത്ത് ജെ​സി ബ​ക്ക്ലി​യു​ടെ സ്ഥാ​നം ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മി​ക​ച്ച ന​ടി​ക്കു​ള്ള മ​ത്സ​രം അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഇ​ഫ് ഐ ​ഹാ​ഡ് ലെ​ഗ്‌​സ് ഐ​ഡ് കി​ക്ക് യു ​എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ റോ​സ് ബേ​ൺ, സോം​ഗ് സം​ഗ് ബ്ലൂ​വി​ലെ കേ​റ്റ് ഹ​ഡ്‌​സ​ൺ, സെ​ന്‍റി​മെ​ന്‍റ​ൽ വാ​ല്യു​വി​ലെ റെ​നേ​റ്റ് റെ​യി​ൻ​സ് വെ ​തു​ട​ങ്ങി​യ ക​രു​ത്ത​രാ​യ പ്ര​തി​ഭ​ക​ളെ മ​റി​ക​ട​ന്നാ​ണ് ജെ​സി ഈ ​പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

മാ​ഗി ഒ​ഫാ​രെ​ലി​ന്‍റെ വി​ഖ്യാ​ത നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ക്ലോ​യി ഷാ​വോ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഹാം​നെ​റ്റ്. വി​ശ്വ​പ്ര​സി​ദ്ധ നാ​ട​ക​കൃ​ത്ത് വി​ല്യം ഷേ​ക്സ്പി​യ​റു​ടെ ഭാ​ര്യ അ​ഗ്ന​സ് ഷേ​ക്സ്പി​യ​റെ​യാ​ണ് ജെ​സി ഇ​തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഷേ​ക്സ്പി​യ​റാ​യി വേ​ഷ​മി​ട്ട​ത് പോ​ൾ മെ​സ്ക​ൽ ആ​യി​രു​ന്നു. ഒ​രു ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വൈ​കാ​രി​ക ത​ല​ങ്ങ​ളെ അ​ങ്ങേ​യ​റ്റം ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച​താ​ണ് ജെ​സി​യെ ഈ ​വ​ലി​യ വി​ജ​യ​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

Latest News

Corehub Up